കോട്ടയം : കലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ മണിനാദം 2022 നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ഓൺലൈൻ മുഖേന നടത്തുന്ന മത്സരത്തിൽ കോട്ടയം ജില്ലയിലെ യൂത്ത് / യുവ ക്ലബ്ബുകളിലെ 18 നും 40 നും ഇടയിൽ പ്രായമുള്ള 10 പേർക്ക് പങ്കെടുക്കാം. എം.പി ഫോർ ഫോർമാറ്റിൽ തയ്യാറാക്കിയ 10 മിനിറ്റ് ദൈർഘമുള്ള വീഡിയോ യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസിൽ ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2561105.