covid

കോട്ടയം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രോഗബാധിത കുടുംബങ്ങൾക്കുള്ള ആശ്വാസ പ്രവർത്തനങ്ങളിലും പിന്തുണ വാഗ്ദാനം ചെയ്ത് സർവകക്ഷി യോഗം. കൊവിഡ് വ്യാപന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനുമാണ് മന്ത്രി വി.എൻ.വാസവന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആൾക്കൂട്ടമുണ്ടാകാത്ത നിലയിൽ പ്രവർത്തിക്കുമെന്നും ഹെൽപ്പ് ഡെസ്‌കുകൾ തുറന്നും വാഹന സൗകര്യം അടക്കം ഏർപ്പെടുത്തിയും കൊവിഡ് രോഗികൾക്ക് പരമാവധി സഹായം ലഭ്യമാക്കുന്നുണ്ടെന്നും രാഷ്ട്രീയകക്ഷി പ്രതിനിധികൾ പറഞ്ഞു.
ആദ്യഘട്ടങ്ങളിൽ കൊവിഡ് മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച ജില്ലയാണ് കോട്ടയമെന്ന് മന്ത്രി പറഞ്ഞു.