എലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്ത് കൊയ്ത്തുത്സവത്തിന് തുടക്കമായി. മൂന്നു വർഷങ്ങൾക്ക് മുൻപ് മുന്നേക്കർ മാത്രമായിരുന്നിടത്തു നിന്നും പത്തിരട്ടിയലേറെയായി നെൽകൃഷി. തൊട്ട് ചേർന്നുള്ള മീനച്ചിൽ പഞ്ചായത്തിലെ പാടങ്ങളിലും ഇരട്ടിയലേറെയായി കൃഷിവ്യാപനം.നൂറ്റി ഇരുപത് ദിവസം മൂപ്പുള്ള ഉമ ഇനം നെല്ലാണ് കൃഷി ചെയ്തത്.
പരീക്ഷണാടിസ്ഥാനത്തിൽ ശ്രേയസ്സ് ഇനത്തിൽപെട്ട നെൽ ചെടികളും കൃഷി ചെയ്തു. എലിക്കുളം കൃഷിഭവൻ, ഗ്രാമപഞ്ചായത്ത്,കാപ്പുകയം പാടശേഖരസമിതി, ഇതര സർക്കാർ ഏജൻസികളും
ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഗുണഫലമാണ് ഇവിടെ കണ്ടത്.തരിശുകിടന്ന മുഴുവൻ പാടങ്ങളും ഇത്തവണ കതിരണിഞ്ഞു. ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ മിനി റൈസ് മിൽ സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഗ്രാമപഞ്ചായത്ത്.കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി
ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകനായ ജോർജ് മണ്ഡപത്തിൽ അദ്ധ്യക്ഷനായി. കൃഷി ആഫീസർ നിസ്സ ലത്തീഫ് പദ്ധതി വിശദീകരണം നടത്തി.അസി.കൃഷി ആഫീസർമാരായ എ.ജെ. അലക്‌സ് റോയ് അനൂപ് കെ.കരുണാകരൻ, കർഷക പ്രതിനിധികളായ ടി.എൻ. കുട്ടപ്പൻ താന്നിക്കൽ, സാജൻ ചെഞ്ചേരിൽ,സെബാസ്റ്റ്യൻ ഞാറയ്ക്കൽ, പയസ് സേവ്യർ നരിതൂക്കിൽ, എം.കെ. ജോയ്, ജോസ് കുര്യൻ പവ്വത്ത്, സാജൻ വാഴയിൽ, ബിജു കോക്കാട്ട്, ജോയ് തേനമ്മാക്കൽ തുടങ്ങിയവർ പങ്കെടുത്തു.