
കോട്ടയം : ജില്ലയിൽ മത്സ്യസേവന കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യ കർഷകർക്ക് കൺസൾട്ടൻസി സേവനങ്ങൾ, മത്സ്യവിത്ത് ഗുണനിലവാര പരിശോധന എന്നിവയ്ക്ക് സൗകര്യം ഒരുക്കുക, ഫിഷറീസ് പ്രൊഫഷണലുകൾക്ക് തൊഴിലവസരം സൃഷ്ടിക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ. ഫിഷറീസ് സയൻസിൽ പ്രൊഫഷണൽ ബിരുദം/അക്വാകൾച്ചർ മേഖലയിൽ പ്രവൃത്തിപരിചയവും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കുറഞ്ഞത് 1000 സ്‌ക്വയർ ഫീറ്റ് ഭൂമി ഉണ്ടായിരിക്കണം. ഫിഷറീസ് വകുപ്പുമായി ഏഴ് വർഷത്തിൽ കുറയാത്ത കാലയളവിൽ കരാറിൽ ഏർപ്പെടണം. അപേക്ഷ 10നകം നൽകണം. ഫോൺ : 9400882267/0482 9291550, 0481 2566823, 0482 229915.