പാലാ: റബർതടി (കട്ടൻസ്) മേഖലയിലെ തൊഴിലാളികൾ ഏകപക്ഷീയമായ കൂലിവർദ്ധന നടപ്പാക്കിയതിൽ കർഷക കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. കൂലി വർദ്ധനക്കെതിരെ മറ്റു കർഷക സംഘടനകളുമായി യോജിച്ച് പ്രതികരിക്കാൻ കർഷക കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു. പ്രസിഡന്റ് സോണി ഓടച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ചു.