പാലാ: നിയോജകമണ്ഡലത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 11 റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സർക്കാർ ഒരു കോടി രൂപ അനുവദിച്ചതായി മാണി സി.കാപ്പൻ എം.എൽ.എ അറിയിച്ചു.
പാലാ മുനിസിപ്പാലിറ്റിയിലെ കണ്ണമറ്റം ഊരാശാല റോഡ് (10 ലക്ഷം), കൊച്ചിടപ്പാടി കവീക്കുന്ന് റോഡ് (9 ലക്ഷം), മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം കൂറ്റനാൽ കടവ് റോഡ് (9 ലക്ഷം), കിഴപറയാർ ആശുപത്രി തറപ്പേൽക്കടവ് പാലം റോഡ് (9 ലക്ഷം), കരൂർ പഞ്ചായത്തിലെ ഇടനാട് അമ്പലം മങ്കൊമ്പ് റോഡ് (6ലക്ഷം), ഭരണങ്ങാനം പഞ്ചായത്തിലെ ഭരണങ്ങാനം ചൂണ്ടച്ചേരി വേഴാങ്ങാനം റോഡ് (9 ലക്ഷം), മൂന്നിലവ് പഞ്ചായത്തിലെ നരിമറ്റം അഞ്ചുകുടിയാർ റോഡ് (9 ലക്ഷം), അമ്പലം മങ്കൊമ്പ് തോട്ടകര റോഡ് (9 ലക്ഷം), എലിക്കുളം പഞ്ചായത്തിലെ ഏഴാംമൈൽ പാമ്പോലി റോഡ് (10 ലക്ഷം), രാമപുരം പഞ്ചായത്തിലെ മുല്ലമറ്റം ചെറുകുറിഞ്ഞി റോഡ് (10 ലക്ഷം), മരങ്ങാട്ടുകുളം പൊതിയുരുട്ടിപ്പാറ റോഡ് (10 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.