മാഞ്ഞൂർ : എസ്.എൻ.ഡി.പി യോഗം 122നമ്പർ മാഞ്ഞൂർ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ഇന്ന് നടക്കുമെന്ന് പ്രസിഡന്റ് രജീഷ് ഗോപാൽ, സെക്രട്ടറി ഇ.കെ മോഹനൻ എന്നിവർ അറിയിച്ചു.
6ന് പുലർച്ചെ ഗണപതിഹോമം, രാവിലെ 9ന് ശിവഗിരി മഠത്തിലെ സ്വാമി ധർമ്മ ചൈതന്യയ്ക്ക് സ്വീകരണം. തുടർന്ന് 9.30നും 10.30നും മദ്ധ്യേ ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ സ്വാമി ധർമ്മ ചൈതന്യ വിഗ്രഹ പ്രതിഷ്ഠ നിർവഹിക്കും.
തുടർന്ന് ജീവകലാശാഭിഷേകം, പരികലാശാഭിഷേകം, ബ്രഹ്മകലാശാഭിഷേകം, മഹാഗുരുപൂജ.
11.30ന് അനുഗ്രഹ പ്രഭാഷണം. ശ്രീനാരായണ പ്രസാദ് പ്രതിഷ്ഠ സന്ദേശം നൽകും. തുടർന്ന് ആദ്യ പറ സമർപ്പണവും ക്ഷേത്രം സ്ഥപതി, വിഗ്രഹ ശില്പി, ക്ഷേത്ര ശില്പി, ക്ഷേത്ര നിർമാണത്തിന് കൂടുതൽ തുക നൽകിയ വ്യക്തി എന്നിവരെ ആദരിക്കും. ചടങ്ങിൽ കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ്, സെക്രട്ടറി എൻ.കെ രമണൻ എന്നിവർ പങ്കെടുക്കും.