post

കോട്ടയം: തലവേദന, മുടികൊഴിച്ചിൽ, രോമകൂപങ്ങളിൽ പഴുപ്പ് എന്നിവ മുതൽ നെഞ്ചുവേദനയും ശ്വാസ തടസവും വരെയുള്ള കൊവിഡാനന്തര രോഗങ്ങളാൽ നട്ടം തിരിയുന്നവർക്ക് ആശ്വാസമാവുകയാണ് ആരോഗ്യ വകുപ്പ്.

ഡെൽറ്റ, ഒമിക്രോൺ വക ഭേഗങ്ങൾ ബാധിച്ചവരിലാണ് കൊവിഡാനന്തര രോഗങ്ങൾ ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നത്. മുടി പൂർണമായും കൊഴിഞ്ഞവരും വാതപ്പരു ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടില്ലാത്തവർ ചുരുക്കമാണ്. പ്രാഥമിക ആരോഗ്യതലം മുതൽ മെഡിക്കൽ കോളേജുകൾ വരെയും കൊവിഡാനന്തര ക്ലിനിക്കുകൾ തുറക്കുകയാണ്.

 വിളിച്ചാൽ മതി, നേരിട്ട് പോകേണ്ട

താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ ഫോൺ വഴിയും സേവനം ലഭിക്കും. ഇ- സഞ്ജീവനി ടെലിമെഡിസിൻ സൗകര്യവും ഉപയോഗപ്പെടുത്താം. ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം, റെസ്പിറേറ്ററി മെഡിസിൻ, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗം വിഭാഗം, ഗൈനക്കോളജി, ഡെർമറ്റോളജി, ഇ.എൻ.ടി, അസ്ഥിരോഗവിഭാഗം, മെഡിസിൻ തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഇവിടെ ലഭ്യമാണ്.. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് വ്യായാമ പരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിർത്തുന്നതിന് വിവിധ സേവനങ്ങൾ ഉൾപ്പെടെയുള്ള പൾമണറി റിഹാബിലിറ്റേഷൻ സേവനങ്ങളും ലഭ്യമാണ്.

പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ

 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ : വ്യാഴം

 ജനറൽ ആശുപത്രി : ചൊവ്വ, വ്യാഴം

 മെഡിക്കൽ കോളേജ് : എല്ലാ ദിവസവും

പ്രധാന ആരോഗ്യ പ്രശ്‌നങ്ങൾ

ശ്വാസംമുട്ടൽ, ഹൃദ്രോഗം, പേശീവേദന, ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങൾ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ

'' ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിരവധിപേരാണ് കൊവിഡ് മുക്തരായ ശേഷവും വിവിധ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നത്''-

- ആരോഗ്യ വിഭാഗം