കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ അഖിലകേരള പി.ജി രാധാകൃഷ്ണൻ മെമ്മോറിയൽ പ്രസംഗമത്സരവും സമ്മേളനവും 12ന് രാവിലെ 9.30ന് യൂണിയൻ ഹാളിൽ നടക്കും.
യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ലിനീഷ് ടി.ആക്കളം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് പി.ജി.ആർ അനുസ്മരണം നടത്തും. വൈസ് പ്രസിഡന്റ് വി.എം ശശി, യോഗം ബോർഡ് മെമ്പർമാരായ അഡ്വ.ശാന്താറാം റോയി തോളൂർ, അഡ്വ.കെ.എ പ്രസാദ്, സുരേഷ് വട്ടയ്ക്കൽ, സജീഷ് കുമാർ മണലേൽ, കെ.എസ് ശ്രീദേവ്, ഇന്ദിര രാജപ്പൻ, കെ.എസ് .ബിബിൻഷാൻ എന്നിവർ പങ്കെടുക്കും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എം.എസ് സുമോദ് സ്വാഗതവും കേന്ദ്രസമിതി അംഗം സനോജ് എസ്.ജോനകം വിരുത്തിൽ നന്ദിയും പറയും.
എൽ.പി വിഭാഗം (നേരാംവഴികാട്ടും ഗുരു), യു.പി വിഭാഗം (സംഘടനാ സെക്രട്ടറി ടി.കെ മാധവൻ), ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിഭാഗം (ടാഗോറിന്റെ ശിവഗിരി സന്ദർശനം നൂറ്റാണ്ടിന്റെ നിറവിൽ, ശ്രീനാരായണ ധർമ്മത്തിലെ ശുചിത്വ സംസ്‌കാര മഹാമാരിക്കാലത്ത്), ജനറൽ വിഭാഗം (മതനിഷേധവും മതസ്ഥാപനവും പരിചിൽ സിദ്ധിച്ച പരമസദ്ഗുരു, ദുരവസ്ഥയുടെ സാമൂഹിക ചരിത്ര പശ്ചാത്തലം) എന്നീ വിഷയങ്ങളിലാണ് മത്സരം. ഫോൺ: 9961313997, 9447376007