
കോട്ടയം: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. രാവിലെ ചേരുന്ന മെഡിക്കൽ ബോർഡിൽ ഔദ്യോഗിക തീരുമാനമുണ്ടാവും.
പൂച്ചെണ്ടും കൈയടികളുമായി മെഡിക്കൽ കോളേജിൽ നിന്ന് യാത്രയയപ്പ് നൽകാനാണ് തീരുമാനം. പ്രത്യേക ആംബുലൻസും സജ്ജമാക്കി. രണ്ട് മാസത്തെ പൂർണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഇത്രയും ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞതും 65 കുപ്പി ആന്റിവെനം നൽകിയതും ശരീരത്തിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശ്രമത്തിന് നിർദ്ദേശം. കാലിലെ മുറിവിൽ എല്ലാദിവസവും മരുന്ന് വയ്ക്കണം.
മന്ത്രി വീണ ജോർജ് വാവയോട് ഫോണിൽ സംസാരിച്ചു. മികച്ച പരിചരണമൊരുക്കിയതിന് വാവ നന്ദി പറഞ്ഞു.