മാഞ്ഞൂർ : ശ്രീനാരായണ ഗുരുദേവ സ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മാഞ്ഞൂർ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ ഭക്തിനിർഭരമായി. ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമികത്വത്തിൽ, ശിവഗിരി മഠം സ്വാമി ധർമ്മചൈതന്യ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തി. തുടർന്ന് ജീവകലാശാഭിഷേകം, പരികലാശാഭിഷേകം, ബ്രഹ്മകലാശാഭിഷേകം എന്നിവ നടന്നു. ക്ഷേത്രം ശാന്തിമാരായ സുരേഷ്, രാഹുൽ ബാബു എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരി, യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ, വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു, 122-ാം നമ്പർ മാഞ്ഞൂർ ശാഖാ പ്രസിഡന്റ് രജീഷ് ഗോപാൽ, സെക്രട്ടറി ഇ.കെ.മോഹനൻ, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ ഗോകുലം, യൂണിയൻ കമ്മിറ്റി മെമ്പർ വിശ്വനാഥൻ കച്ചാലുമലയിൽ, ടി.ഡി.ശിവൻ, ഷൈജു നിരപ്പേൽ, കെ.പി.നാരായണൻ, പ്രകാശൻ മുണ്ടക്കൽ, യാശോധരൻ, നിർമ്മാണ കമ്മിറ്റി കൺവീനർ ശശിയപ്പൻ നൈനാടപറമ്പിൽ, ജോയിന്റ് കൺവീനർ ഓമന മോഹനൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധ മോഹൻ, വനിതാസംഘം മാഞ്ഞൂർ ശാഖ പ്രസിഡന്റ് സിന്ധു മോഹൻ, വൈസ് പ്രസിഡന്റ് ഐഷാ രാജൻ, സെക്രട്ടറി ലളിത രവി, ട്രഷറർ ജ്യോതി ഗിരി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ക്ഷേത്ര സ്ഥപതി മോഹനൻ പാഴൂക്കാലായിൽ, വിഗ്രഹ ശില്പി രാജു തൃക്കാക്കര, ക്ഷേത്രം ശില്പി ബാലനാചാരി എന്നിവരെ ശാഖാ പ്രസിഡന്റ് രജീഷ് ഗോപാൽ ആദരിച്ചു. തുടർന്നു പ്രസാദമൂട്ടും വൈകിട്ട് വലിയ കാണിക്കയും നടന്നു.

ദൈവം എന്ന പദം ഒരിക്കലും അണയാത്ത പ്രകാശം

ദൈവം എന്ന പദം ഒരിക്കലും അണയാത്ത പ്രകാശമാണെന്നും സർവതിനെയും പ്രകാശിപ്പിക്കുന്ന പ്രകാശമാണ് ദൈവമെന്നും സ്വാമി ധർമ്മ ചൈതന്യ പറഞ്ഞു. ദൈവവും നമ്മുടെ ജീവിതത്തെയും അനുകമ്പമൂർത്തിയായ ശ്രീനാരായണ ഗുരുദേവൻ ദൈവദശകത്തിൽ വ്യക്തമാക്കുന്നുണ്ട്. ദൈവമേ എന്ന ഉള്ളു ചുട്ട വിളിപോലും പ്രതിസന്ധിയിൽ നമുക്ക് തുണയാകാറുണ്ട്. ഉപനിഷത്തും ബൈബിളും ഖുർ ആനും ധർമ്മ പദവും ഗീതയുമൊക്കെ ദൈവ വചനങ്ങളാണ്. ദൈവ മഹത്വത്തെ അറിയാനല്ലങ്കിൽ പിന്നെ എന്തിനാണീ മനുഷ്യ ജന്മമെന്നും ഗുരുദേവ കൃതികളിലൂടെ ജീവിതം അർത്ഥപൂർണമാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനന - മരണത്തിനപ്പുറമുള്ള വിശ്വസത്യമാണ് ഗുരുദേവനെന്നും ശ്രീനാരായണ സമൂഹത്തിന്റെ ജിഹ്വയാണ് കേരളകൗമുദിയെന്നും തന്ത്രി ശ്രീനാരായണ പ്രസാദ് പറഞ്ഞു.