hos

മുണ്ടക്കയം: പെരുവന്താനം മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ 60 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. 63 വർഷമായി ആശുപത്രി മുപ്പത്തിയഞ്ചാം മൈലിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മാസങ്ങളായി വാടകക്കുടിശ്ശിക നൽകാത്തതിനാൽ കെട്ടിടം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. വളർത്തുമൃഗങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കർഷകർ ഉള്ള പെരുവന്താനം മേഖലയിൽ മൃഗാശുപത്രി കെട്ടിടത്തിനായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പു മന്ത്രി ചിഞ്ചുറാണിക്ക് നിവേദനം നൽകിയിരുന്നതായി വാഴൂർ സോമൻ എം.എൽ.എ. പറഞ്ഞു. കെട്ടിട നിർമ്മാണത്തിനായി പഞ്ചായത്ത് ഭരണസമിതി 10 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്.