കുമരകം : ലോക് ഡൗൺ ദിനത്തിൽ കുമരകം - മുഹമ്മ റൂട്ടിലെ ബോട്ട് പെയിന്റ് ചെയ്തും ബാേട്ടിന്റെ സഞ്ചാരപാതയിൽ കായലിൽ അപകടകരമായി നിന്ന കുറ്റികൾ നീക്കം ചെയ്തും ജലഗതാഗതവകുപ്പ് ജീവനക്കാർ വേറിട്ട മാതൃകയായി. കോട്ടയം കുമരകം റൂട്ടിലെ എസ് 52-ാം നമ്പർ ബോട്ടാണ് പെയിന്റിംഗ് ചെയ്ത് മോടിയാക്കിയത്. വർഷങ്ങളായി ജലപാതയിൽ വെള്ളത്തിനടിയിൽ ഉണ്ടായിരുന്ന കല്ലൻ കുറ്റികളിൽ പങ്ക തട്ടുകയും ബോട്ട് തകരാറിലാവുകയും പതിവായിരുന്നു. ഇവയും ജീവനക്കാർ നീക്കം ചെയ്തു. മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരെ വകുപ്പ് ഡയറക്ടർ ഷാജി വി നായരും, സ്റ്റേഷൻ മാസ്റ്റർ ടി.ആർ റോയിയും അഭിനന്ദിച്ചു. ആദർശ് കുപ്പപ്പുറം, അജയഘോഷ്, ജിനേഷ്, സതീഷൻ, സാബു എസ്, അശോകൻ, കിഷോർ, അനസ്, രാജേഷ്, പ്രശാന്ത്, അനൂപ് ,പ്രേംജിത്ത് ലാൽ, നസീർ, സി.എൻ.ഓമനക്കുട്ടൻ എന്നിവർ ചേർന്നാണ് ബോട്ടുയാത്രക്കാർക്ക് സുഖയാത്രയ്ക്ക് വേണ്ട കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയത്.