വൈക്കം : ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച നിറവ് പദ്ധതിയുടെ ഭാഗമായി ടി.വി.പുരം പഞ്ചായത്ത് അഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. അര ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷിയിറക്കിയത്. വഴുതന, ചീര, അച്ചിങ്ങ, വെണ്ടയ്ക്ക, പാവയ്ക്ക, തക്കാളി, കൂർക്ക എന്നീ ഇങ്ങളാണ് കൃഷി ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.റാണിമോൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.ശ്രീകുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ ആശാ അഭിഷേക്, കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.വി.ഉദയൻ, എസ്. അനീഷ്, ടി.ജി.ബിജു, അങ്കണവാടി വർക്കർ നീതു, കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.