വൈക്കം : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിർദ്ധന കുടുംബങ്ങളിലെ രോഗികളെ സഹായിക്കാൻ ആശ്രമം സ്‌കൂൾ വി.എച്ച്.എസ്.എസ് വിഭാഗത്തിലെ എൻ.എസ്.എസ് യൂണിറ്റ് ആവിഷ്‌ക്കരിച്ച സ്നേഹത്തണൽ ചികിത്സാ സഹായപദ്ധതിയിൽപ്പെടുത്തി ടി.വി.പുരം ശിൽപ്പാനിവാസിലെ പുഷ്പ്പാ ശശിയ്ക്ക് സാമ്പത്തിക സഹായം നൽകി. ശാഖാ പ്രസിഡന്റ് സന്തോഷ് ആഞ്ഞിലിക്കലിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.പി.ബീന തുക കൈമാറി. പ്രിൻസിപ്പൾ ഷാജി റ്റി. കുരുവിള, പ്രഥമാദ്ധ്യാപിക പി.ആർ. വിജി, അദ്ധ്യാപകരായ സി.എസ്. ജിജി, മിനി വി. അപ്പുക്കുട്ടൻ, ടി.പി. അജിത്ത്, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. ജയൻ, ശാഖാ വൈസ് പ്രസിഡന്റ് ഹരി വാതല്ലൂർ എന്നിവർ പങ്കെടുത്തു.