ചങ്ങനാശേരി : ടേക്ക് എ ബ്രേക്ക് സംവിധാനം മാടപ്പള്ളി പഞ്ചായത്തിലും യാഥാർത്ഥ്യമാകുന്നു. ഏറ്റുമാനൂർ പെരുംതുരുത്തി ബൈപാസ് റോഡും ചങ്ങനാശേരി വാഴൂർ റോഡും സംഗമിക്കുന്ന തെങ്ങണ ജംഗ്ഷനിലാണ് ഇതിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മാടപ്പള്ളി പഞ്ചായത്തും ശുചിത്വ മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ പദ്ധതി പൂർത്തീകരണത്തിന് ഫണ്ടിന്റെ അപര്യാപ്തത ഉണ്ടായ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്തിന്റെ ഇടപെടലിൽ 40 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചു. ആറ് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം.