വൈക്കം : എസ്.എൻ.ഡി.പി യോഗം 5945ാം നമ്പർ ഇടവട്ടം വെസ്റ്റ് ശാഖ നിർമ്മിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തി. ക്ഷേത്ര സമർപ്പണം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിച്ചു. ആചാര്യൻ സിബിൻ തന്ത്രി കാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് ആർ. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി സെൻ, ഓംകാരേശ്വരക്ഷേത്രം ആചാര്യ തങ്കമ്മ മോഹനൻ, ശാഖാ സെക്രട്ടറി ബാബു രേവതി, വൈസ് പ്രസിഡന്റ് എം. ഭദ്രൻ, യൂണിയൻ കമ്മിറ്റി അംഗം വിജയൻ ചിരണംതുരുത്തിൽ, ഇ.എസ് സാബു, ആർ. രാജേഷ്, എം. ബിനു, രാമചന്ദ്രൻ, സുധ മണിയപ്പൻ, വിജയപ്പൻ, ദിലീപ് ഐശ്വര്യ, രാജേശ്വരി, ദീപ സുരേഷ്, പി.ഡി റെജി എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം തന്ത്രി സിബിൻ അനുഗ്രഹ പ്രഭാഷണം നടത്തി.

ചിത്രവിവരണം :

എസ്.എൻ.ഡി.പി യോഗം 5945ാം നമ്പർ ഇടവട്ടം വെസ്റ്റ് ശാഖ നിർമ്മിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിക്കുന്നു