കുമരകം : അന്ധർക്കും, ബധിരർക്കും, മൂകർക്കും , കാൻസർ , വൃക്ക രാേഗങ്ങളാൽ വലയുന്നവർക്കും ഇനി മോളൂട്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം. കോട്ടയം - ചേർത്തല, കോട്ടയം - അട്ടിപ്പിടിക റൂട്ടിൽ ഓടുന്ന റിട്ട.എസ്.ഐ കെ.പി.ആനന്ദകുട്ടന്റെ ഉടമസ്ഥതിയിലുള്ള കരിയിൽ ഗ്രൂപ്പിന്റെ നാല് ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ബസിൽ ബോർഡും പ്രദർശിപ്പിച്ചിട്ടുണ്ട്. ചേർത്തലയിൽ നിന്നും അട്ടിപ്പീടികയിൽ നിന്നും ആരംഭിക്കുന്ന സർവീസുകളാണ് മാേളൂട്ടിക്കുള്ളത്. അട്ടിപ്പീടികയിൽ നിന്നുളള ബസ് മെഡിക്കൽ കോളേജിലേക്കുള്ളതാണ്. ചേർത്തലയിൽ നിന്നും മാേളൂട്ടി ബസിൽ കാേട്ടയത്തെത്തുന്ന രോഗികൾക്ക് അട്ടിപ്പീടികയിൽ നിന്ന് വരുന്ന ബസിൽ കയറിയാൽ മെഡിക്കൽ കോളേജ് യാത്ര പൂർണ്ണമായും സൗജന്യമാകും. എത്ര നഷ്ടം നേരിട്ടാലും ബസ് സർവീസ് തുടരുന്ന കാലത്താേളം സൗജന്യ യാത്രയും തുടരുമെന്ന് ആനന്ദക്കുട്ടൻ പറഞ്ഞു