lock

കോട്ടയം: ലോക്ക്ഡൗൺ ദിനമായ ഇന്നലെ കോട്ടയം നഗരത്തിൽ ഹർത്താൽ പ്രതീതിയായിരുന്നു. അവശ്യസാധന കടകൾ ഒഴികെയുള്ള വ്യാപാരസ്ഥാപനൾ അടഞ്ഞു കിടന്നു. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാൽ കോട്ടയം ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി ഓർഡിനറി, ഫാസ്റ്റ് സർവീസുകൾ നടത്തിയില്ല. കൊവിഡിനു മുൻപ് 10 ലക്ഷം രൂപയായിരുന്നു വരുമാനം. കൊവിഡിനു ശേഷം 5 ലക്ഷത്തിൽ താഴെയായി . മൂന്ന് ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ കാലയളവിൽ നടത്തിയ സർവീസിലെ വരുമാനം ഒരു ലക്ഷത്തിൽ താഴെയാണ്. എന്നാൽ ചെലവ് രണ്ട് ലക്ഷം രൂപയോളം വരുമെന്ന് ആർ.ടി.ഒ പറഞ്ഞു.