കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം എസ്.കെ.എം ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി. അശോകൻ ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന്,ഗുരുഗണപതിപൂജാനന്തരം, ആചാര്യവരണം, അത്താഴപൂജ, കുണ്ഡ ശുദ്ധി എന്നിവ നടന്നു. ഇന്ന് രാവിലെ 5.30 ന് മഹാഗണപതി ഹവനം, ഭഗവതി സേ, മൃത്യുഞ്ജയഹോമം, മഹാസുദർശന ഹോമം, വിഷ്ണുസഹസ്രനാമജപം, ബാധാ വേർപാട്. വൈകിട്ട് 6 മുതൽ ലളിതാസഹസ്രനാമജപം, പ്രാസാദശുദ്ധി, വാസ്തുകലശപൂജ, രക്ഷോഘ്‌ന വാസ്തുഹോമങ്ങൾ, അസ്ത്രകലശപൂജ, വാസ്തുകലശാഭിഷേകം, മുളയിടൽ, വാസ്തുബലി, പുണ്യാഹം, അത്താഴപൂജ, കുണ്ഡ ശുദ്ധി എന്നിവ നടക്കും.