
പനച്ചിക്കാട്: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ പനച്ചിക്കാട് പതിനാറാം വാർഡിലെ സദനം സ്കൂൾ-നാട്ടുവാകലുങ്ക് റോഡ് പണി പൂർത്തീകരിച്ചു. പഞ്ചായത്തു മെമ്പർ റോയ് മാത്യുവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിന്റെ ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ അനുവദിച്ചാണ് ടാറിങ്ങും കോൺക്രീറ്റിംഗും നടത്തിയത്.
പനച്ചിക്കാട് പതിനാലാം വാർഡിലെ കുഴിമറ്റം പളളിക്കടവ്-കാവനാടി റോഡ് സൈഡ് കോൺകീറ്റിംഗും പൂർത്തിയാക്കി. പഞ്ചായത്തു മെമ്പർ ബിനിമോൾ സന്തോഷിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിന്റെ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് കോൺകീറ്റ് ചെയ്തത്.