down

കോട്ടയം: ഇന്നലത്തെ ലോക്ക്ഡൗണിൽ പരിശോധന കർശനമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കോട്ടയം ഡിവൈ. എസ്.പിയുടെ പരിധിയിൽ 24 കേസുകളും 84 പെറ്റി കേസുകളും രജിസ്റ്റർ ചെയ്തു. വെസ്റ്റ് പൊലീസ് പരിധിയിൽ 6 കേസ്, കുമരകം 1, മണർകാട് 4, പള്ളിക്കത്തോട് 2, അയർക്കുന്നം 3, കറുകച്ചാൽ 4, ഏറ്റുമാനൂർ 2, എരുമേലി 2, കടുത്തുരുത്തി 2, വാകത്താനം 3 എന്നിങ്ങനെയാണ് മറ്റി‌ടങ്ങളിലെ കണക്ക്. ഗാന്ധിനഗർ, ഈസ്റ്റ്, കുറവിലങ്ങാട്, ഈരാറ്റുപേട്ട, ചിങ്ങവനം എന്നിവിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കേണ്ടവർ, അവശ്യസർവീസ് ജീവനക്കാർ തുടങ്ങിയവരെ മാത്രമാണ് യാത്രചെയ്യാൻ അനുവദിച്ചത്.