വൈക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച കയർ തൊഴിലാളി ഫെഡറഷൻ (ഐ.എൻ.ടി.യു.സി) പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് യു.ബേബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. പി.ആർ.രത്‌നപ്പൻ, ബി.എൽ.ജോസഫ്, ജഗതാ അപ്പുക്കുട്ടൻ, സിജി, സേവിയർ ചിറ്ററ, വൈക്കം ജയൻ, ഗീത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.