വൈക്കം : വൈക്കത്തെ ഓട്ടോ കൺസൾട്ടന്റ്‌സിന്റെ ആഭിമുഖ്യത്തിൽ വൈക്കം സബ് ആർ.ടി ഓഫീസിന് സമീപം ഫ്രണ്ട്‌സ് ഓട്ടോ കൺസൾട്ടേഴ്‌സ് ഓൺലൈൻ സർവീസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. വാർഡ് കൗൺസിലർ ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ബി.ചന്ദ്രശേഖരൻ, മുൻ കൗൺസിലർ വി.അനൂപ്, വൈക്കം സദാനന്ദൻ പെരുവ രാജു, അനിത് തലയോലപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു