വൈക്കം : കൊതവറ തുരുത്തിപ്പള്ളിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ രോഹിണി നക്ഷത്ര മഹോത്സവം ഇന്ന് തുടങ്ങും. 5.30 ന് മഹാഗണപതിഹോമം, മഹാമൃത്യുഞ്ജഹോമം, 6.45 ന് ദീപാരാധന, 7.30 ന് നാരങ്ങാവിളക്ക്. 9 ന് രാവിലെ 9 മുതൽ പുഴുക്ക്, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, 6.45 ന് ദീപാരാധന, 7.30 ന് മഞ്ഞത്താലം, തിരിപിടുത്തം. 10 ന് രോഹിണി മഹോത്സവം, 5.30 ന് മഹാഗണപതിഹോമം, 8 മുതൽ കലശപൂജ, കളഭപൂജ, കലശാഭിഷേകം, വിശേഷാൽ കളഭാഭിഷേകം, 12.30 ന് മഹാപ്രസാദമൂട്ട്, 2.30 മുതൽ കുംഭകുടംവരവ്, 6.30ന് കുംഭകുട അഭിഷേകം, 6.45ന് ദീപാരാധന, പുഷ്പാഭിഷേകം, കുട്ടികളുടെ കലാപരിപാടികൾ, 12 ന് മഹാഗുരുതി.