ചങ്ങനാശേരി: പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരത മിഷൻ അതോറട്ടി എന്നിവയുടെ സഹായത്തോടെ പായിപ്പാട് ഗ്രാമപഞ്ചായത്ത് തുടർ വിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പത്താംതരം, ഹയർ സെക്കന്ററി തുല്യത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തുല്യത കോഴ്‌സിൽ ചേരുവാൻ താത്പര്യമുള്ളവർ ഫെബ്രുവരി 28ന് മുൻപ് രേഖകളുമായി പായിപ്പാട് തുടർ വിദ്യ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് പ്രേരക്ക് ജോജി എം.ജോസഫ് അറിയിച്ചു. കോഴ്‌സുകളെപ്പറ്റി കൂടുതൽ അറിയുവാൻ 9995517950 എന്ന നമ്പറിൽ ബന്ധപ്പെടാം.