കോട്ടയം: രാത്രിയായാൽ പെട്ടുപോകും. ഇരുട്ടോട് ഇരുട്ട്... കോട്ടയം നഗരത്തിലെത്തിയാൽ കാൽനടയാത്രികരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്.
നഗരമധ്യത്തിലെ പ്രധാന ഭാഗങ്ങളിൽ വഴിവിളക്കുകൾ പ്രവർത്തനരഹിതമാണ്. പ്രധാന ജംഗ്ഷനുകൾ ഉൾപ്പെടെ സന്ധ്യകഴിഞ്ഞാൽ ഇരുട്ടിലാണ്. ശാസ്ത്രീ റോഡ്, കളക്ട്രേറ്റ് റോഡ്, പൊലീസ് സ്റ്റേഷൻ റോഡ്, മാർക്കറ്റ് റോഡ്, തിയേറ്റർ റോഡ്, കോടിമത ബൈപ്പാസ് റോഡ്, നാഗമ്പടം, തിരുനക്കര, കഞ്ഞിക്കുഴി, വടവാതൂർ, കളത്തിപ്പടി, മണർകാട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന പാതകളും ഇടറോഡുകളും ഇരുട്ടിന്റെ പിടിയിലാണ്. വാഹനങ്ങളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമുള്ള വെളിച്ചമാണ് പ്രദേശത്തെ ഏക ആശ്രയം. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധ വിരുദ്ധ പ്രവർത്തനവും രൂക്ഷമാണ്.
എങ്ങനെ കാത്തിരിക്കും?
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഇരുട്ടിലാണ്. ബൈപ്പാസ് റോഡിൽ ഉൾപ്പടെ ലൈറ്റുകൾ തെളിയാത്തത് മാലിന്യ നിക്ഷേപകരെയും സഹായിക്കുന്നു. നഗരത്തിൽ വഴിവിളക്കുകൾ തെളിയിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.