school

കോട്ടയം: താഴത്തുവടകര ഗവ.ഹയർ സെക്കൻഡറി സ്‌ക്കൂളിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം. 2 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക മന്ദിരത്തിന്റെ ഉദ്ഘാടനം 10ന് രാവിലെ 10ന് മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിക്കും. പൊതുയോഗവും ഫലക അനാച്ഛാദനവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവ്വഹിക്കും. എട്ട് ക്ലാസ് മുറികൾ, നാല് ലാബുകൾ, ലൈബ്രറി റൂം, മൾട്ടിമീഡിയ റൂം, ഓഫീസ്, എച്ച്.എം റൂം, എട്ട് ടോയ്‌ലറ്റുകൾ എന്നിവയടക്കം 9168 സ്ക്വയർഫീറ്റിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഒരു കോടി രൂപ ചെലവഴിച്ച് യു.പി വിഭാഗത്തിനായുള്ള പുതിയ മന്ദിരത്തിന്റെ നിർമ്മാണം നടക്കുകയാണ്.