
കോട്ടയം: ഫിഷറീസ് വകുപ്പിന്റെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ക്ലസ്റ്റർ ഓഫീസ്, പൊൻകുന്നം സിവിൽ സ്റ്റേഷനിൽ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചു. 13 പഞ്ചായത്തുകൾ ഈ ഓഫീസ് പരിധിയിൽ വരും. ജനകീയ മത്സ്യകൃഷി, സുഭിക്ഷകേരളം പദ്ധതി, പ്രധാനമന്ത്രി മത്സ്യസമ്പാദ്യ യോജന തുടങ്ങിയ പദ്ധതികൾ വഴി, ശുദ്ധജല മത്സ്യകൃഷി, പാറക്കുളത്തിൽ കൂട്ട കൃഷി, ബയോ ഫ്‌ളോക്ക് മത്സ്യകൃഷി, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, വീട്ടുവളപ്പിൽ പടുത കുളത്തിലെ മത്സ്യകൃഷി തുടങ്ങിയ കൃഷി രീതികൾ 40% സബ്‌സിഡി നിരക്കിൽ ലഭിക്കുന്നതടക്കമുള്ള സേവനങ്ങൾ ഈ ഓഫീസിൽ ലഭ്യമാണെന്ന് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അറിയിച്ചു.