sabari

കോട്ടയം: എല്ലാ അനുമതികളും ലഭിച്ചു പണി തുടങ്ങിക്കഴിഞ്ഞ ശബരിപാത കേരള സർക്കാരിന് വേണ്ടാത്ത് അതിശയകരമാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് പറഞ്ഞു. അങ്കമാലി മുതൽ കാലടി വരെ, റെയിൽ നിരത്തുന്നത് ഒഴികെയുള്ള മുഴുവ൯ പണികളും പൂർത്തിയായി. കാലടിയിൽ പെരിയാറിനു മീതെ പാലവും തീർന്നു.

രാജ്യത്തിനു മുഴുവൻ പ്രയോജനം ചെയ്യുന്ന ഒരു പാതയാണിത്. ഭരണങ്ങാനം, എരുമേലി, എന്നീ ക്രൈസ്തവ, മുസ്ലിം മേഖലകളിലേക്കും തീർത്ഥാടകർക്ക് പോകാം. കാർഷിക മേഖലയ്ക്കും ഗുണകരമാകും. കേരള സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ച മട്ടിലാണ് കേന്ദ്രമന്ത്രിയുടെ ലോകസഭയിലെ മറുപടിയിൽ കാണുന്നത്.