
പാലാ : പ്രമുഖ നാഗസ്വര വാദ്യ കലാകാരൻ ചെത്തിമറ്റം ശാന്തിഭവനിൽ ബാലകൃഷ്ണ പണിക്കർ (96-കിടങ്ങൂർ ബാലകൃഷ്ണ പണിക്കർ) നിര്യാതനായി. റിട്ട.ദേവസ്വം ബോർഡ് ജീവനക്കാരനാണ്. കിടങ്ങൂർ വല്യവാര്യത്ത് നീലകണ്ഠവാര്യരുടെയും, ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായിരുന്നു. ഭാര്യ : പരേതയായ തങ്കമ്മ (റിട്ട. എ.എൻ.എം ഗവ.ആശുപത്രി പാലാ) ചിറക്കടവ് വിലങ്ങുപാറയിൽ കുടുംബാംഗം. മക്കൾ : സതീഷ്‌കുമാർ (റിട്ട.കെ.എസ്.ആർ.ടി.സി), സുരേഷ്‌കുമാർ (കിസ്‌കോ പാലാ). മരുമക്കൾ : ആർ.രാധ (റിട്ട.പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്), ചന്ദ്രിക. സംസ്‌കാരം നടത്തി.