പാലാ: മുരിക്കുംപുഴ ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് സമാപിക്കും. കൊവിഡ് 19 വ്യാപകമായ സാഹചര്യത്തിൽ ഉത്സവ ചടങ്ങുകൾ
ക്ഷേത്രത്തിൽ മാത്രമായി പരിമിതപ്പെടുത്തി. തന്ത്രി കുരുപ്പക്കാട്ടില്ലം നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. രാവിലെ നാല്മണി മുതൽ ക്ഷേത്രത്തിൽ പതിവ് ചടങ്ങുകൾ, ഏഴ് മുതൽ നവകം, കലശാഭിഷേകം, ഒമ്പത് മുതൽ ശ്രീബലി എഴുന്നള്ളിപ്പ്, അൻപൊലി വാദ്യ കലാരത്‌നം ചേന്നമംഗലം രഘുമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, രാതി 9.30 മുതൽ വിളക്കിനെഴുന്നള്ളിപ്പ്, എതിരേൽപ്, കളംകണ്ട് തൊഴിൽ, ഗുരുസി.