എലിക്കുളം: മാണി സി.കാപ്പൻ എം.എൽ.എയുടെയും എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ജൈവഗ്രാമപദ്ധതിയുടെ ഭാഗമായി രണ്ടാം വാർഡിലെ നൂറുവീടുകളിൽ പച്ചക്കറി തൈകളും ഗ്രോബാഗം നൽകി. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

രണ്ടാം വാർഡിലെ കർഷകനായ സിബി സ്റ്റീഫൻ ആയിലൂക്കുന്നേൽ പച്ചക്കറിത്തൈകളും, ഗ്രോബാഗും ഏറ്റുവാങ്ങി. വീട്ടിലെ ഉപയോഗത്തിനു ശേഷം മിച്ചമുള്ള പച്ചക്കറികൾ പൊതുവിപണിയിൽ വിൽക്കുവാനുള്ള സൗകര്യവും കർഷക കൂട്ടായ്മകൾ ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം കൃഷി ഓഫീസർ നിസ്സ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്, ടോജോ കോഴിയാറ്റുകുന്നേൽ, എൻ.ആർ.ബാബു,അസികൃഷി ഓഫീസറുമാരായ എ.ജെ.അലക്‌സ് റോയ്, അനൂപ് കരുണാകരൻ എന്നിവർ സംസാരിച്ചു. വാർഡിലെ 100 കുടുംബങ്ങൾക്കും പദ്ധതി വഴി തൈകൾ വീട്ടിലെത്തിക്കുമെന്ന് വാർഡംഗം മാത്യൂസ് പെരുമനങ്ങാട് പറഞ്ഞു.