
പണി കഴിഞ്ഞില്ലേ, ഇനി ഓരോ പഴമാവാം... എം.ജി. സർവകലാശാല കൈക്കൂലി വിവാദത്തിൽ വൈസ്ചാൻസിലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല ആസ്ഥാനത്തേക്ക് എ.ബി.വി.പി പ്രവർത്തകർ നടത്തിയ മാർച്ചിൽ അക്രമാസക്തരായ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം ഡി.വൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം വാങ്ങിയ വാഴക്കുലയിൽ നിന്ന് പഴം ഇരിഞ്ഞെടുക്കുന്ന പൊലീസുകാർ.