പാമ്പാടി: പാമ്പാടി സർവീസ് സഹകരണ ബാങ്ക് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.റെജി സഖറിയ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.എം മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഹരികുമാർ, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.കെ തങ്കപ്പൻ, കെ.വൈ ചാക്കോ എന്നിവർ പങ്കെടുത്തു. പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ചിലാണ് ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനം. ബാങ്ക് വൈസ് പ്രസിഡന്റ് വി.എം പ്രദീപ് സ്വാഗതവും പി.വി അനിഷ് നന്ദിയും പറഞ്ഞു.