ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷികപദ്ധതിയിൽപ്പെടുത്തി മാടപ്പള്ളി, വാഴപ്പള്ളി വാകത്താനം പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകും. മെഡിക്കൽ ക്യാമ്പ് ഒൻപതിന് രാവിലെ 10 മുതൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു അറിയിച്ചു.