ചങ്ങനാശേരി : മുതിര്‍ന്ന പൗരന്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി 37 വിഭാഗത്തിലെ ആളുകള്‍ക്ക് ലഭ്യമായിരുന്ന ടിക്കറ്റ് നിരക്കിലെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയ റെയില്‍വേയുടെ നടപടിക്കെതിരെ റെയില്‍വേ സമരസമിതിയുടെ നേതൃത്വത്തില്‍ റെയില്‍വേ ജംഗ്ഷനില്‍ ഇന്ന് കൂട്ടധര്‍ണ നടത്തും. വൈകുന്നേരം 4.30നാണ് ധര്‍ണ. സമരസമിതി കണ്‍വീനര്‍ അഡ്വ. ചെറിയാന്‍ ചാക്കോഅദ്ധ്യക്ഷത വഹിക്കും. വിവിധ സംഘടനാ നേതാക്കള്‍ സംസാരിക്കും