പാറത്തോട് : തൃപ്പാലപ്ര ദേവീക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 10 മുതൽ 17 വരെ അഷ്ടബന്ധ കലശവും ദ്രവ്യ കലശവും നടത്തും.തന്ത്രി ചീരക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി കടമ്പനാട്ട് ഇല്ലത്ത് കെ.എസ്.ബാലചന്ദ്രൻ നമ്പൂതിരി സഹകർമ്മിയാകും.എല്ലാ ദിവസവും ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും.