പൊൻകുന്നം: കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റിൽ റബറിനു താങ്ങുവിലപോലും നല്കാത്ത അവസ്ഥയിൽ റബർ കർഷകരെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ തന്നെ മുൻകൈയെടുക്കണമെന്ന് കേരളകോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി. പ്രസിഡന്റ് ലാജി മാടത്താനിക്കുന്നേൽ അദ്ധ്യക്ഷനായി. ടോമിച്ചൻ പാലമുറി, ടോമി ഡോമിനിക്, ബാലു. ജി. വെള്ളിക്കര, സാവിയോ പാമ്പൂരി തുടങ്ങിയവർ പ്രസംഗിച്ചു.