അയ്മനം : പതിന്നാലാം വാർഡിലെ സെന്റ് ജോർജജ് കോട്ടമല റോഡിന്റെ ഉദ്ഘാടനം സഹകരണ,രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ച 21ലക്ഷം രൂപ വിനയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനിമോൾ മനോജ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, പഞ്ചായത്തംഗം റെജിമോൾ ഷാജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ, കെ.എൻ വേണുഗോപാൽ ,ആർ.പ്രമോദ്ചന്ദ്രൻ, അനി സി.എം, സിനി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.