
കോട്ടയം: ജില്ലയിൽ ഇന്ന് 73 കേന്ദ്രങ്ങളിൽ കൊവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ അറിയിച്ചു. ജില്ലയിൽ 27 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 46 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം.