കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം 10ന് കൊടിയേറി 17ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള രഥോത്സവം ഇത്തവണ ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു. പള്ളിവേട്ട ദിനമായ 16ന് വൈകിട്ട് 6.30ന് ദേശവിളക്ക്. 11 മുതൽ ആറാം ഉത്സവദിനമായ 15 വരെ വൈകിട്ട് 8ന് വിളക്കിനെഴുന്നള്ളിപ്പ്.
10ന് രാവിലെ 8ന് നവകം, പഞ്ചഗവ്യം, നവകാഭിഷേകം. 9.30ന് കളഭാഭിഷേകം. വൈകിട്ട് 6ന് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റ്. ദീപാരാധന, ചുറ്റുവിളക്ക്. ശ്രീവത്സം ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30ന് മാതൃശക്തി നാരായണീയ സമിതിയുടെ നാരായണീയ പാരായണം. ഓഡിറ്റോറിയത്തിൽ മറ്റു ദിവസങ്ങളിൽ ഭാഗവതപാരായണം, പുരാണപാരായണം, നാരായണീയ പാരായണം.
12ന് 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 10.30ന് ഉത്സവബലി, 6.30ന് ദീപാരാധന, ചുറ്റുവിളക്ക്. 16ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, 10.30ന് ഉത്സവബലി, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റു വിളക്ക്, ദേശവിളക്ക്, 8ന് ശ്രീഭൂതബലി, പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളിനായാട്ട്, ദീപക്കാഴ്ച. 17ന് വൈകിട്ട് 6.30ന് ചുറ്റുവിളക്ക്. 7ന് ആറാട്ട് എഴുന്നള്ളിപ്പ്, 8ന് തിരിച്ചെഴുന്നള്ളിപ്പ്, 9ന് കൊടിയിറക്ക്.
ഉത്സവത്തിന്റെ പ്രോഗ്രാം പ്രകാശനകർമ്മം മുതിർന്ന മാധ്യമ പ്രവർത്തകൻ ആത്മജവർമ തമ്പുരാൻ നിർവഹിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിംഗ് കൗൺസിൽ അംഗം മണിലാൽ, ക്ഷേത്ര സമിതി രക്ഷാധികാരി എ. കേരള വർമ, വൈസ് പ്രസിഡന്റ് എച്ച്. രാമനാഥൻ.സനാതന ധർമ വിദ്യാപീഠം രക്ഷാധികാരി പി.എസ്. പ്രസാദ്, മേൽശാന്തി അനൂപ് കൃഷ്ണൻ നമ്പൂതിരി, മാനേജർ പി.ശിവകുമാർ, അസി. മാനേജർ സി.ജി പ്രസാദ്, ക്ഷേത്ര സേവാ സമിതി അംഗം എ.കെ സോമനാഥ്, രതീഷ് വിശ്വരൂപ, സേവാ സമിതി സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണൻ, കെ.എസ് ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.