കുമരകം : പള്ളിച്ചിറ ജയ് ഭാരത് ഗ്യാസ് ഏജൻസിക്ക് സമീപം ബൈക്ക് അപകടത്തിൽ ഏഴ് വയസുകാരന് സാരമായ പരിക്ക്. പള്ളിച്ചിറ പള്ളിത്തറ സോണയുടെ മകൻ ജെറിനാണ് (7) പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. പുല്ല് ചെത്താൻ അമ്മൂമ്മക്കൊപ്പം പോയി മടങ്ങവേ റോഡ്‌ മുറിച്ച് കടക്കുന്നതിനിടയിലാണ് കവണാറ്റിൻകര ഭാഗത്തു നിന്നും വന്ന ബൈക്ക് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.