vegitable
സി. പി. എം ന്റെ വിഷുവിന് ഒരു മുറം പച്ചക്കറി തൈ നടീൽ ജില്ലാതല ഉദ്ഘാടനം അടിമാലി ചാറ്റുപാറയിൽ എം .എം മണി എംഎൽഎ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

അടിമാലി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിഷുവിനു ഒരു മുറം വിഷരഹിത പച്ചക്കറി എന്ന ആശയത്തോടെ സിപിഎം ആരംഭിച്ച പച്ചക്കറി കൃഷിയുടെ തൈ നടീൽ ജില്ലാതല ഉദ്ഘാടനം അടിമാലി ചാറ്റുപാറയിൽ എം എം മണി എംഎൽഎ തൈ നട്ട് ഉദ്ഘാടനം ചെയ്തു. സിപി എം നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും പച്ചക്കറി കൃഷി നടത്തും. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ജയചന്ദ്രൻ മച്ചിപ്ലാവിലും 200 ഏക്കറിലുംഉദ്ഘാടനം ചെയ്തു. വിഷു സദ്യ ഒരുക്കാൻ ഹൈറേഞ്ചിനെ സ്വന്തം ജൈവ പച്ചക്കറി കൃഷിയാണ് ഒരുക്കുന്നത്. അടിമാലി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തൈ നടീൽ ഉത്സവത്തിൽ സി പി എം ജില്ലാ കമ്മിറ്റി അംഗം ടി കെ ഷാജി, ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടർ, ഏരിയ കമ്മിറ്റി അംഗം എം കമറുദ്ദീൻ, ലോക്കൽ സെക്രട്ടറി ടി കെ സുധേഷ്‌കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു, സി എസ് സുധീഷ് എന്നിവർ പങ്കെടുത്തു.