വൈക്കം: വടക്കേനട കൃഷ്ണൻകോവിൽ നവഗ്രഹ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ മഹോത്സവം 14 മുതൽ 17 വരെ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്റിമാരായ ഭദ്റകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്തു മേക്കാട് മാധവൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ഉണ്ണി പൊന്നപ്പൻ എന്നിവർ കാർമികത്വം വഹിക്കും. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എം.ജി.മധു നേതൃത്വം നൽകും.14ന് രാവിലെ 7ന് ഭഗവത് സ്തുതികൾ, 8ന് അത്ഭുതശാന്തി ഘനനാദി, ബിംബം ശ്രീകോവിലേക്കു മാറ്റിവെക്കൽ എന്നിവ നടത്തും. വൈകിട്ട് 6ന് ദീപാരാധന തുടർന്ന് ആചാര്യ വരണം.15ന് പതിവ് ക്ഷേത്രചടങ്ങുകൾക്ക് ശേഷം, നാരായണീയ പാരായണം, മഹാഗണപതി ഹോമം, പഞ്ചഗവ്യം, ഗണപതിക്കും, നവഗ്രഹത്തിനും വിശേഷാൽ കലശാഭിഷേകം.16ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം അഗ്‌നിജനനം, നവീകരണ കലശപൂജ. വൈകിട്ട് 6ന് ഷേത്ര പുന:രുദ്ധാരണ പ്രവർത്തനങ്ങളുടെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നിർവഹിക്കും. ബോർഡ് അംഗങ്ങളായ പി.എം.തങ്കപ്പൻ, മനോജ് ചരളേൽ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവർ പങ്കെടുക്കും.17ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം സഹസ്രനാമജപം, തുടർന്ന് അധിവാസം വിടർത്തൽ, മരപ്പാണി, 6:54നും 8:22നും മധ്യേ പുന:പ്രതിഷ്ഠ എന്നിവ നടത്തും. തുടർന്ന് ബ്രഹ്മകലശം, ദ്റവ്യകലശം, വൈകിട്ട് 6ന് വിശേഷാൽ ദീപാരാധനയോട് കൂടി പുന:പ്രതിഷ്ഠ ചടങ്ങുകൾക്ക് സമാപനം കുറിക്കും.