വൈക്കം : സംസ്ഥാനത്ത് സർക്കാർ പുതിയതായി അനുവദിച്ച 28 പോക്‌സോ കോടതികളിൽ ഒന്ന് വൈക്കത്ത് അനുവദിക്കണമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് വൈക്കം കോർട്ട് സെന്റെർ യൂണീ​റ്റ് സമ്മേളനം ആവശ്യപ്പെട്ടു.

നാല് കോടതികൾ പ്രവൃത്തിക്കാനുള്ള കെട്ടിയ സൗകര്യവും മ​റ്റ് സംവിധാനങ്ങളും വൈക്കം കോടതി സമുച്ചയത്തിലുണ്ട്. എന്നാൽ രണ്ട് കോടതികൾ മാത്രമേ നിലവിൽ ഉള്ളു. ഈ സാഹചര്യത്തിൽ പോക്സോ കോടതി കൂടി അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്റിക്കും നിയമവകുപ്പ് മന്ത്റിക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ.സനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് അംഗത്വ വിതരണഉദ്ഘാടനവും നടന്നു. യുണിറ്റ് പ്രസിഡന്റ് അഡ്വ.എസ് പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ ജോജി അലക്‌സ്, കെ.പി.ശിവജി, മധു എബ്രഹാം, എൻ.ഹരിമോഹൻ, പി.എൻ സുദർശനൻ, ശ്രീകാന്ത് സോമൻ, രാജേഷ് കരിപ്പാടം, കെ.വി.ഷീബ, അമൽ ജോൺ എന്നിവർ പ്രസംഗിച്ചു.