ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 1128ാം നമ്പർ വായിപ്പൂര് ശാഖയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, സെക്രട്ടറി സുരേഷ് പരമേശ്വരൻ, ശാഖാ പ്രസിഡന്റ് ഡോ.സത്യേന്ദ്രൻ, വൈസ് പ്രസിഡന്റ് വിജയൻ, സെക്രട്ടറി സി.കെ അശോകൻ, യൂണിയൻ കമ്മിറ്റി അംഗം എം.കെ പ്രഭാകരൻ,വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടത്തു.