road

മുണ്ടക്കയം: നിർദിഷ്ട ഭരണിക്കാവ് - മുണ്ടക്കയം ദേശിയപാത ജനവാസ മേഖലകളായ പുലിക്കുന്ന്, അമരാവതി, കരിനിലം എന്നിവ ഒഴിവാക്കി, എസ്റ്റേറ്റുകൾ ഏറ്റെടുത്ത് നിർമ്മിക്കണമെന്ന് മുണ്ടക്കയം പഞ്ചായത്ത് ആവശ്യപ്പെട്ടു. പ്രസിഡന്റ് രേഖാ ദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ , സി.വി. അനിൽകുമാർ , പ്രസന്ന ഷിബു , വിൻസി ഇമ്മാനുവൽ , കെ. എൻ സോമരാജൻ, ബെന്നി ചേറ്റുകുഴി, ഷീലാ ഡോമിനിക്, ടോമി, ലിസ്സി ജിജി, രാജേഷ്, സുലോചന , ഷിജി, സിനിമോൾ , ജാൻസി , ജിനീഷ്, റേച്ചൽ . ഷീബാ , ഫൈസൽ മോൻ എന്നിവർ പങ്കെടുത്തു.