കോട്ടയം: കെ.എസ്.എസ്.പി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ തങ്കപ്പൻ അനുസ്മരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വി മുരളി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി.രവീന്ദ്രൻ, ടി.എസ് സലിം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എസ് ശ്രീനിവാസൻ, പി.ജെ ആന്റണി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ.എൻ ഹർഷകുമാർ, പി.വി സുരേന്ദ്രൻ, ഗിരിജാ ജോജി കൂടാതെ, ജില്ലാ ഭാരവാഹികൾ, നിയോജകമണ്ഡലം ഭാരവാഹികൾ, ജില്ലാ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.