a

കുമരകം :കുമരകം പക്ഷി സങ്കേതം തുറന്നു. പക്ഷിപ്പനിയെ തുടർന്ന് സന്ദർശകർക്ക് പ്രവേശനം നിരോധിച്ച പക്ഷിസങ്കേതം കൊവിഡ് വ്യാപനം മൂലവും നീണ്ട നാളായി അടച്ചിട്ടിരിക്കുകയായിരുന്നു. ജില്ല സി കാറ്റഗറിയിൽ നിന്ന് മാറിയതിനെ തുടർന്നാണ് പക്ഷിസങ്കേതം തുറക്കാൻ കളക്ടർ നിർദേശിച്ചത്. പ്രവേശനത്തിനെത്തുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം. വാക്സിനേഷൻ എടുത്ത മാതാപിതാക്കൾക്കൊപ്പമെത്തുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. എല്ലാ ദിവസവും പക്ഷിസങ്കേതം തുറക്കും. രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവേശനം. സന്ദർശകർ സർക്കാർ നിദേശിച്ചിട്ടുള്ള പൊതുവായ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.